2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

ദൈവത്തിന്‍റെ തീട്ടം..!!

വഴിവാണിഭത്തിന്‍റെ കൌതുകം
 കാലുകളില്‍ കൊളുത്തിപ്പിടിക്കുന്നു.
 നിരത്തിലലറുന്നു വികൃതമായി
കാതടയ്പ്പിക്കുമീ രൌദ്രഭാവങ്ങള്‍
മല്ലിട്ട്, സുല്ലിട്ട് പിന്‍വാങ്ങിപലരും
മുന്നിട്ട്, പിന്നിട്ട് നേടിയോര്‍ ഇവര്‍

പ്രവാചകന്‍റെ ഒരു പിടി മുടി,
ഒരു കത്രിക, ചെരുപ്പ് , പിഞ്ഞാണം
ലേലമുറപ്പിക്കാന്‍ വെമ്പുന്നൊരീ
വാണിഭക്കാരന്‍റെ വാക്ധോരണി
മുന്നോട്ട് നടന്നിട്ട് കണ്ടതോ
മുണ്ടിട്ട്, ഇരുന്നിട്ട് വില്‍ക്കുന്നു
  ‘’ദൈവത്തിന്‍റെ തീട്ടം..‘’

10 അഭിപ്രായങ്ങൾ:

  1. പാമ്പിന്റെ തീട്ടം പ്രസാദമായി നൽകുന്ന ഏതോ ക്ഷേത്രമുണ്ടെന്ന അറിവ് ഓർമ്മിപ്പിച്ചു ഈ വരികൾ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കേരളത്തില്‍ എന്തും ചിലവാകും.. കണ്‍സ്യൂമര്‍ സ്റ്റേറ്റല്ലേന്ന്..!!

      ഇല്ലാതാക്കൂ
  2. രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയേണ്ടതില്ല എന്ന് അരുളപ്പാടുണ്ടായിരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പരസ്യമായി തീട്ടം വില്‍ക്കാന്‍ എന്തായാലും സമ്മതിക്കൂല്ല.

      ഇല്ലാതാക്കൂ
    2. കളി തീട്ടത്തോട്‌ വേണോ?
      ലോകത്തിന്‍റെ നിലനില്പ് തന്നെ തീട്ടത്തിനെ ആശ്രയിച്ചാണെന്ന കാര്യം മറക്കരുത്

      ഇല്ലാതാക്കൂ
  3. പണ്ട് ശ്രീമതി ഗാന്ധി ഒരു നഗ്ന സന്യാസിയുടെ ചവിട്ട് എട്ടു വാങ്ങുന്ന ചിത്രം കണ്ടിരുന്നു,പക്ഷെ അത് ഉത്തരേന്ത്യയിലായിരുന്നു എന്ന് സമധാനിച്ചിരുന്നു.ഇന്നിതാ ദൈവത്തിന്റെ സ്വന്തം നാട്ടിലും തിരു.........
    സുബ്രമണ്യന്‍ ടി ആര്‍

    മറുപടിഇല്ലാതാക്കൂ
  4. ചിലപ്പോ ഈ കാഴ്ചയും കാണാന്‍ കഴിയും, അധികം താമസിയാതെ...

    മറുപടിഇല്ലാതാക്കൂ
  5. കൊള്ളാം കേട്ടോ ....ഇതിനൊക്കെ ഒരു ധൈര്യം വേണം

    മറുപടിഇല്ലാതാക്കൂ
  6. ഭക്തിയാണ് ഏറ്റവും വലിയ വ്യവസായം..
    പെട്ടന്ന് വിറ്റഴിയുന്നതും, കസ്റ്റമേഴ്സിന് പഞ്ഞമില്ലാത്തതും..!

    മറുപടിഇല്ലാതാക്കൂ

കോപ്പി റൈറ്റ്